18കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു.

കുന്നംകുളത്ത് 18 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി തറയില്‍ വീട്ടില്‍ സച്ചിനാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. എട്ടോളം വരുന്ന സംഘം സൗഹൃദം നടിച്ച് കൊണ്ടു പോയാണ് സച്ചിനെ മര്‍ദ്ദിച്ചത്. സംഘത്തിന്റെ പിടിയില്‍ നിന്ന് സച്ചിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.