ചേർപ്പ്: ചിറയ്ക്കലിൽ ബസ് ഡ്രൈവറുടെ
കൊലപാതകത്തിന്റെ പ്രധാന തെളിവുകളിൽ ഒന്നായ സി.സി.ടി.വി.
ദൃശ്യങ്ങളിൽ മണിക്കൂറുകൾ നീണ്ട മർദനം. കുറുമ്പിലാവ് തിരുവാണിക്കാവ് ഭഗവതീക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി.യിലാണ് ദൃശ്യങ്ങൾ.
രാത്രി 12.01-ന് ക്ഷേത്രം തെക്കേ നടവഴിയിൽ നിന്ന് അക്രമി സംഘത്തിലെ താടിവെച്ച ഒരാൾ സഹാറിനെ പടിഞ്ഞാറേ നടയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് ചോദ്യം ചെയ്യുന്നതും ശേഷം അവിടേക്ക് അഞ്ചു പേർ കൂടി എത്തുന്നതായും ദൃശ്യങ്ങളിൽ കാണാം.
അവരിൽ ഒരാൾ ചോദ്യം ചെയ്ത ശേഷം സഹാറിനെ അടിച്ചു വീഴ്ത്തുകയും താടിവെച്ച ക്രൂരമായി മർദിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് വലിച്ചിഴച്ച് ആലിന് അപ്പുറത്തേക്ക് കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അവശനിലയിലായ സഹാർ പുലർച്ചെ ക്ഷേത്രം വടക്കേ നടവഴിയിലൂടെ തിരിച്ച് വീട്ടിലേക്ക് പോകുകയായിരുന്നു.