ലോക്ഡൗൺ ലംഘനം; പോലീസിനെ ആക്രമിച്ച് ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ

ലോക്ഡൗൺ ലംഘനം നടത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത് ഒളിവിൽ പോയ
ചാവക്കാട് പുത്തൻകടപ്പുറം കുന്നത്ത് വീട്ടിൽ ഷമീർ , ബന്ധുക്കളായ സഹദ് , അഷ്കർ , ഉസ്മാൻ , അഫ്‌സൽ എന്നിവരെയാണ് കുന്നംകുളം എസിപി ടി എ സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടർ എസ്എച്ച് ഒ അനിൽ ടി മേപ്പിള്ളി , എസ് ഐ മാരായ യുകെ ഷാജഹാൻ , ആനന്ദൻ , എഎസ്ഐ സുനു എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത് .
ലോക് ഡൗണ്‍ നിയലംഘനം നടത്തുകയും, പോലീസിനെ ആക്രമിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ അറസ്റ്റിലായ അഞ്ചുപേരെയും കോടതി റിമാൻഡ് ചെയ്തു .