
തൃശ്ശൂർ പാവറട്ടി പണ്ടാറക്കാട് പുതുവീട്ടിൽ മുസ്തഫ (62 )യും ഭാര്യ റഫീദ (51) യുമാണ് മരണപ്പെട്ടത്. ഏതാനും നാളുകളായി അസുഖബാധിതനായി കിടപ്പിലുമായിരുന്നു മുസ്തഫ. ഞായറാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു മുസ്തഫയുടെ അന്ത്യം. ഭർത്താവിന്റെ മരണവിവരമറിഞ്ഞ റഫീദ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ റഫീദയെ ആശുപത്രിയി ലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു