ഗുരുവായൂരിൽ ഇനിഓൺലൈനായി കാണിക്കയിടാം…

ഗുരുവായൂരിൽ ഇനി ഓൺലൈനായി കാണിക്ക സമർപ്പിച്ചു തുടങ്ങാം.ക്ഷേത്രത്തിന്റെ ഇ- ഹുണ്ടിക വഴിയാണ് ഭക്തർക്ക് കാണിക്ക സമർപ്പിക്കാൻ കഴിയുക.വിഷു ദിവസം 2150 രൂപയാണ് ഇത് വഴി ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചത്.100,200,500 എന്നിങ്ങനെയുള്ള സംഖ്യകളാണ് കഴിഞ്ഞ ദിവസം ഭണ്ഡാരത്തിൽ എത്തിയത്. ഇതുവഴി തുക എണ്ണിത്തിട്ടപ്പെടുത്താനുള്ള ബുദ്ധിമുട്ട് ഒഴിവാകും.കൊറോണ ജാഗ്രത മൂലം രണ്ടു മാസത്തെ ഭണ്ഡാരം ഇനിയും തുറന്നിട്ടില്ല.വിവിധ രാജ്യങ്ങളിലെ കറൻസികൾ സമർപ്പിക്കപ്പെട്ടതിനാലും, കൂട്ടം കൂടിയിരുന്ന് ഭണ്ഡാരം തുറന്ന് എണ്ണാനും കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള നടപടി ഉണ്ടായത്.