
വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ സൂരജിനെ ഇന്ന് രാവിലെ ചാലക്കുടി കോടതിയിൽ കൊണ്ടുപോയി തിരിച്ചു വന്നത് മുതൽ അസ്വസ്ഥത അനുഭവപ്പെട്ടു. ജയിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ച് എക്സ്‌റേ എടുപ്പിക്കുകയും ചെയ്തു.
എക്സറേയിൽ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ് എന്തോ കടത്താൻ ശ്രമിച്ചതായി കണ്ടെത്തി. ലഹരി വസ്തുക്കളെന്നായിരുന്നു പ്രതിയുടെമൊഴി. തൊണ്ടി മുതൽ പുറത്തു വരുന്നതിനായി വയറൊഴിയാനുള്ള മരുന്നു നൽകി. പത്തനംതിട്ട സ്വദേശിയാണ് 24 കാരൻ സൂരജ്.