വരവൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കതിന പൊട്ടി 4 പേർക്ക് പരിക്കേറ്റു. ശ്യാംജിത്ത്, ശ്യാംലാൽ, രാജേഷ്, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.