തൃശൂരിൽ സസ്പെൻഷനിലായ സി.ഐ ആത്മഹത്യക്ക് ശ്രമിച്ചു. പാലിയേക്കര ടോൾ പ്ലാസയിലാണ് സംഭവം. വയോധികനോട് അപമര്യാദയായി പെരുമാറിയ കേസിലാണ് ഇയാൾ സസ്പെൻഷനിലായത്.
പാലക്കാട് മീനാക്ഷിപുരം ഇൻസ്പെക്ടർ പി.എം.ലിപിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാറിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമം. പോലീസിന്റെയും അഗ്നിരക്ഷാ സേനാംഗങ്ങളുടെയും അവസരോചിത ഇടപെടലിൽ രക്ഷപ്പെടുത്താനായി. ലിപിയെ ആശുപത്രിയിലേക്ക് മാറ്റി. .