ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല: എ സി മൊയ്തീൻ..

അനാവശ്യ കാര്യങ്ങൾക്കായി ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. വ്യാസഗിരി വ്യാസ തപോവനത്തിൽ നിന്നും 700 അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 ദിവസത്തേക്കുള്ള കിറ്റുകൾ ഹിന്ദു നവോത്ഥാൻ പ്രതിഷ്ഠാൻ അഖിലേന്ത്യാ അധ്യക്ഷൻ സ്വാമി ഭൂമാനന്ദ തീർത്ഥയാണ് നഗരസഭക്ക് കൈമാറിയത്.സാമൂഹിക അകലം പാലിച്ചു കൊണ്ട് തദ്ദേശ സ്വയം സ്ഥാപനങ്ങൾക്ക് ഭരണസമിതി യോഗം ചേരാമെന്നും, പ്രതിരോധ പ്രവർത്തനങ്ങളുടെ കൂടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൂടെ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.ചിത്രകല നിരൂപകൻ വിജയകുമാർ മേനോൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ,
നഗരസഭാ സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.