നിര്‍ത്തിയിട്ട കാറില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍..

തൃശൂർ മൃഗശാലയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്ന് 6 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ശക്തന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ റഷീദ് ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.