കോവിഡ്‌ 19: ജില്ലയിൽ 5701 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ കോവിഡ്‌ നിരീക്ഷണത്തിൽ ഇനി തുടരുക 5701 പേർ. ഇതിൽ 11 ആളുകൾ മാത്രമാണ് ആശുപത്രികളിൽ ഉള്ളത്. വെള്ളിയാഴ്ച നിരീക്ഷണത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ വിട്ടയക്കുകയും, പുതിയ രണ്ടു പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.നാലു സാമ്പിളുകൾ കൂടി ഇന്നലെ പരിശോധനക്ക് അയച്ചിട്ടുണ്ട്.931 സാമ്പിളുകൾ ആണ് ഇത് വരെ പരിശോധനക്ക് അയച്ചത്. ഇതിൽ എട്ട് പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. നിരീക്ഷണത്തിൽ തുടരുന്ന ആളുകൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി ആരംഭിച്ച സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സേവനം വഴി ഇന്നലെ 71 പേർക്ക് കൗൺസിലിംഗ് നൽകി. ഇൗ സേവനം വരും ദിവസങ്ങളിലും തുടരും.