
അരിമ്പൂർ: കരൾ സംബന്ധമായ
അസുഖത്താൽ ചികിത്സയിലായിരുന്ന ഒമ്പത് മാസം പ്രായമുള്ള തൻവിക മരണത്തിനു കീഴടങ്ങി. അരിമ്പൂർ പഞ്ചായത്തിൽ ആറാം വാർഡിൽ താമസിക്കുന്ന പെരിങ്ങായി സുരേഷ് കുമാറിന്റെയും അഞ്ജലിയുടെയും മകൾ തൻവികയുടെ കരൾ ജന്മനാ തകരാറിലായിരുന്നു.
നിർദ്ധന കുടുംബം കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുകയും കുട്ടിയുടെ അമ്മ അഞ്ജലിയുടെ കരൾ തൻവികയ്ക്ക് മാറ്റിവെക്കാനുള്ള പരിശോധനകൾ നടക്കുന്നതിനിടയിൽ എറണാകുളം മെഡിസിറ്റിയിലായിരുന്നു അന്ത്യം. ബുധനാഴ്ച്ച രാവിലെ വടൂക്കര പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി. കരൾ മാറ്റിവെയ്ക്കുന്നതിനായി 55 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.