തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച യുവതിയെ ബലാത്സംഗംചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ആത്മഹത്യ ശ്രമത്തെത്തുടർന്ന് വെള്ളിയാഴ്ചയായിരുന്നു യുവതിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.
മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ വരുന്നതിനിടെ പ്രതിയും കയറി. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ രോഗിയുടെ ബന്ധുവാണെന്ന് പറഞ്ഞ് ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുക യയിരുന്നു. തുടർന്ന് യുവതിയുടെ മുറിയിൽ വെച്ച് പീഡിപ്പിക്കുകയായി രുന്നു. യുവതി നഴ്സിനോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തായത്. നഴ്സ് ഉടനെ ഡോക്ടർമാരോട് പറയുകയായിരുന്നു.