മലമ്പാമ്പിനെ കൊന്ന് ഇറച്ചി കടത്തിയ നാലുപേർ പിടിയിൽ.

അതിരപ്പിള്ളി: മലമ്പാമ്പിനെ കൊന്ന് ഇറച്ചി കടത്തിയ നാലുപേർ പിടിയിൽ. രഹസ്യവിവരം ലഭിച്ചതനുസരിച്ച് വാഴച്ചാൽ റേഞ്ച് ഓഫീസർ സിജോ സാമുവലും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പാമ്പിറച്ചിയുമായി പ്രതികൾ പിടിയിലായത്.

മുക്കാമ്പുഴ ഊരിലെ അനീഷ് (41), സുബിൻ (26), മേലൂർ കുന്നപ്പിള്ളി സ്വദേശികളായ നന്ദിപുലത്ത് പ്രവീൺ (38) കണ്ണൻകുഴി വിമൽ വിശ്വനാഥ് (35) എന്നിവരെയാണ് വനപാലകർ അറസ്റ്റുചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. ഇവരെ റിമാൻഡ് ചെയ്തു.