കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് കവർച്ച..

കയ്പമംഗലം: പെരിഞ്ഞനം ബീച്ച് റോഡ് വായനശാലക്കടുത്ത് തേപറമ്പിൽ അഷറഫിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അഷ്റഫും കുടുംബവും കോയമ്പത്തൂരിൽ ആയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് വാതിൽ കുത്തിപ്പോളിച്ച നിലയിൽ കണ്ടത്.

വീടിനകത്തെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിൽ ആയിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന 70,000 രൂപയും വിലപിടിപ്പുള്ള വാച്ചും ആണ് നഷ്ടപ്പെട്ടത്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.