
തൃശൂർ: ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതി അറസ്റ്റിലായി. തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ സഞ്ജീവനി കൺസൾട്ടേഷന് ഇടയിലാണ് നഗ്നതാ പ്രദർശനം നടത്തിയത്. രോഗ വിവരങ്ങൾ ചോദിക്കുന്നതിനിടെ പ്രതി പെട്ടെന്ന് എഴുന്നേറ്റ് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. വനിതാ ഡോക്ടർക്ക് നേരെ 3 മിനിറ്റ് നേരം യുവാവ് നഗ്നത കാട്ടി.
സ്ക്രീൻ ഷോട്ട് ഡോക്ടർ പോലീസിന് കൈമാറി. തൃശൂരിലെ വീട്ടിൽ നിന്നാണ് ആറൻമുള പൊലീസ് മുഹമ്മദ് സുഹൈദിനെ അറസ്റ്റ് ചെയ്തത്. ആറന്മുള സ്വദേശിനിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്.