
തൃശൂർ : കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാവശ്ശേരി സ്വദേശി മണികണ്ഠൻ(50) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മണികണ്ഠൻ ഉൾപ്പെടെ അഞ്ച് പേരാണ് പടക്കപ്പുരയിൽ ജോലി ചെയ്തിരുന്നത്. വെടിക്കെട്ട് പുരയ്ക്ക് തീ പടരുമ്പോൾ നാല് തൊഴിലാളികൾ കളിക്കാനായി പോയിരിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ട് മണികണ്ഠൻ വെള്ളം ഒഴിച്ച് കെടുത്താൻ ശ്രമിച്ചു. തുടർന്നുണ്ടായ പൊട്ടിത്തെറിയിലാണ് മണികണ്ഠന് പരിക്കേറ്റത്.