ലോക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് ചാവക്കാട് പോലീസ് പിടികൂടിയ 36 വാഹനങ്ങൾ ഉടമസ്ഥർക്ക് വിട്ടുനൽകി. ഇവരിൽ നിന്നും 58,250 രൂപ പിഴ ഈടാക്കിയ ശേഷമാണ് വാഹനങ്ങൾ വിട്ടുനൽകിയത്.ഇപ്പോഴും ലോക്ക് ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടി തുടരുന്നുണ്ട്. 39 വാഹനങ്ങളാണ് ഇന്നലെ പിടികൂടിയിരുന്നത്. ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ കർശന പരിശോധനയാണ് പോലീസ് നടത്തുന്നത്. ആളുകൾ ഇപ്പോഴും വലിയ തോതിൽ വാഹനങ്ങളുമായി പുറത്തിറങ്ങുന്ന സാഹചര്യം ഇപ്പോഴുമുണ്ട്.ഇതിനെതിരെ പോലീസ് വാഹന പരിശോധന കൂടുതൽ ശക്തമാക്കി.