അപ്രന്റിസ് നഴ്സ്, എൻജിനീയർ ഒഴിവ്..

announcement-vehcle-mic-road

തൃശ്ശൂർ ജില്ല പഞ്ചായത്ത്, ജില്ല പട്ടികജാതി വികസന ഓഫീസർ മുഖേന നടപ്പിലാക്കുന്ന അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ ജോലി പരിശീലന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ബി എസ് സി നഴ്സിംഗ് (വനിതകൾക്ക് 200), ബിടെക് (സിവിൽ) യോഗ്യതയുള്ളതും, തൃശ്ശൂർ ജില്ല പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരുമായവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ കരാർ വ്യവസ്ഥയിൽ സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനത്തിനായി നിയമിക്കും. പ്രതിമാസം 10,000/- രൂപ ഓണറേറിയം.

ജാതി, വിദ്യാഭ്യാസയോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ല പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. പ്രായപരിധി 22-30 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി: ഫെബ്രുവരി 6 തിങ്കളാഴ്ച വൈകിട്ട് 5 മണി. ഫോൺ: 0487 2360381.