നിക്ഷേപ തട്ടിപ്പ് കേസിൽ ഓൺലൈൻ ലേല സ്ഥാപനമായ (സേവ് ബോക്സിന്റെ) ഉടമ പിടിയിൽ..

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ ഓൺലൈൻ ലേല സ്ഥാപന ഉടമ അറസ്റ്റിൽ. സേവ് ബോക്സിന്റെ ഉടമ തൃശൂർ സ്വദേശി സ്വാതി റഹിം ആണ് അറസ്റ്റിലായത്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് ഒട്ടേറെ പേരിൽ നിന്നായി നിക്ഷേപങ്ങൾ വാങ്ങി തട്ടിച്ചുവെന്നാണ് പരാതി.

പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചു. പക്ഷേ, ലാഭം കിട്ടിയില്ല. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തു.

സേവ് ബോക്സിന്റെ ലോഞ്ചിങ്ങ് വലിയ പരിപാടിയായി തൃശൂരിൽ നടത്തിയിരുന്നു. ഒട്ടേറെ സിനിമാ താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ പുതിയ ഐ ഫോണുകളെന്ന പേരിൽ സിനിമാ താരങ്ങൾക്ക് നൽകിയ സമ്മാനം തട്ടിപ്പായിരുന്നു.