തൃശൂരിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിർദ്ദേശം അവഗണിച്ച് തുറന്ന് പ്രവർത്തിച്ച എം.ജി.റോഡിലെ ബുഹാരീസ് ഹോട്ടൽ പൊലീസിന്റെ സഹായത്തോടെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പൂട്ടിച്ചു.
ഇവിടെ നിന്ന് ചിക്കൻ ബിരിയാണി കഴിച്ച മൂന്ന് വയസ്സുകാരന് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ബുധനാഴ്ച്ച ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ രീതിയിലാണ് ഹോട്ടലിൻ്റെ പ്രവർത്തനമെന്ന് കണ്ടെത്തി ഹോട്ടൽ അടച്ച് പൂട്ടിയിരുന്നു.
എന്നാൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശങ്ങൾ പാലിക്കാതെ വ്യാഴാഴ്ച വീണ്ടും ഹോട്ടൽ തുറന്നതോടെ ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയും പൊലീസ് സഹായത്തോടെ പൂട്ടിക്കുകയായിരുന്നു. കൂടാതെ ന്യുനത പരിഹരിച്ച ശേഷം ജില്ലാ അസി. കമ്മീഷണറുടെ അനുമതി ലഭിച്ചാൽ മാത്രമെ വീണ്ടും തുറക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥ കൂടി നലകിയിട്ടുണ്ട്.