ജില്ലയിലെ കൊതുക് സാന്ദ്രത വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. വേനൽമഴക്ക് ശേഷമാണ് കൊതുകുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. ജനുവരി മുതൽ ഇതുവരെ 23 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വെള്ളാനിക്കര,വരന്തരപ്പള്ളി, കൂർക്കഞ്ചേരി, മുണ്ടത്തിക്കോട്, നടത്തറ, വരവൂർ, കൊണ്ടാഴി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്.പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി,കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും, പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഛർദി ഓക്കാനം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഇവയിൽ ഏതെങ്കിലും ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ഡോക്ടറെ കാണണം.ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കി പരത്തുന്നത്. പകർച്ച വ്യാധികൾ തടയുന്നതിന് കൊതുക് നശീകരണതിനുള്ള പ്രവർത്തനങ്ങൾ അരംഭിച്ചെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു.