‘ ഗുണ്ടാ റാണി’എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പോക്സോ കേസുൾപ്പെടെ
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കരിക്കാട് തെക്കേതിൽ ഹസീനയെയും പിതാവ് അബൂബക്കറിനെയും കുന്നംകുളം എസ്എച്ച്ഒ കെജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു .
കരിക്കാട് അരിക്കിലാത്ത് വീട്ടിൽ ഷക്കീറിനെയും ഭാര്യ നൗഷിജയെയും വഴിയിൽ തടഞ്ഞു നിർത്തിയാണ് . ഹസീനയും, കാമുകനും, പിതാവായ അബൂബക്കറും ചേർന്ന് മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് .
കൈകാലുകൾക്കും വയറിനും തലയിലും ഗുരുതരമായി പരിക്കേറ്റ ഇരുവരും വളരെ നാളുകളായി ആശുപത്രിയിൽ ചികിത്സയിലാണ് .
പ്രതികളെ പിടികൂടിയ സംഘത്തിൽ എസ് ഐ ബാബു ഇ , എഎസ്ഐമാരായ ഗോകുലൻ , വിൻസെന്റ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ് , ഓമന , ബിജു എന്നിവരായിരുന്നു ഉണ്ടായിരുന്നത്.