ലോക്ക് ഡൗൺ സമയത്ത് ജനങ്ങൾക്ക് സൗജന്യ സ്പെഷ്യലിസ്റ്റ് സേവനം ലഭ്യമാക്കാനായി കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ
പുതിയ ഓൺലൈൻ ടെലി കൺസൾട്ടേഷൻ സേവനം ആരംഭിച്ചു.ലോക്ക് ഡൗൺ സമയത്ത് ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സർക്കാർ ഡോക്ടർമാരുടെ ഈ ഉദ്യമത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു എന്ന് കളക്ടർ പറഞ്ഞു.
അക്ഷയ കേന്ദ്രങ്ങൾ വഴിയോ, നേരിട്ടോ വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്തിയശേഷം രോഗികൾക്ക് ഡോക്ടർമാരുടെ സേവനം സൗജന്യമായി ലഭിക്കുന്നതാണ്. വൈകുന്നേരം 2 മുതൽ 6 മണി വരെ ലഭ്യമാകുന്ന സേവനം ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്.കൂടുതൽ വിവരങ്ങൾക്കായി
https://kgmoathrissur.com/specialist-consultation എന്ന വെബ്സൈറ്റ് സന്ദർശിക്കുക.