ജില്ലയിൽ നിന്നും വൻ ആയുധശേഖരം പോലീസ് പിടിച്ചെടുത്തു..

പോർക്കുളത്തെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പലചരക്കുകടയുടെ സമീപത്തു നിന്നും
വൻ ആയുധശേഖരം പിടികൂടി.വടിവാള്, കഠാര, ഇരുമ്പ് പൈപ്പ് തുടങ്ങിയ മാരകായുധങ്ങള്‍ കടയ്ക്കു മുന്നില്‍ പരത്തി വെച്ചിരിക്കുന്ന നിലയിലായിരുന്നു.
ഇന്ന് രാവിലെ കട തുറക്കാന്‍ വന്നപ്പോഴാണ് കടയുടമയായ
വലിയ വളപ്പില്‍ രത്‌നകുമാരന്‍ മാരകായുധങ്ങള്‍ കണ്ടത്.
കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ഇ. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ആയുധങ്ങൾ കസ്റ്റഡിയിലെടുത്തു.പോലീസ് സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു.ഇൗ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് സംഭവത്തോട് പ്രതികരിക്കവേ നാട്ടുകാർ ആരോപിച്ചു