ഇരിഞ്ഞാലക്കുടയിൽ മദ്യത്തിന് പകരം സ്പിരിറ്റ് കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമായി തുടരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ എവിടെ നിന്നും മദ്യം ലഭിക്കാത്ത സാഹചര്യമാണുള്ളത്.ഇതേ തുടർന്നാണ് ബുധനാഴ്ച പകൽ ആറു യുവാക്കൾ ചേർന്ന് സ്പിരിറ്റ് വാങ്ങി കഴിച്ചത്.ഇവരിൽ അവശരായ യുവാക്കളെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വള്ളിവട്ടം കൊണ്ടയാറ ഹേമന്ത് ചന്ദ്രൻ (34), വള്ളിവട്ടം കരിങ്ങോട് വിനു (30) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹേമന്ത് ചന്ദ്രനെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും വിനുവിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരെയും പിന്നീട് ഐ.സി.യുവിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.