ലോക്ക് ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ തെരുവിൽ…

ഭക്ഷണം തേടിയാണ് അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് തെരുവിലിറങ്ങിയത്. ആമ്പല്ലൂർ പെട്രോൾ പമ്പിന് സമീപമാണ് അൻപത് അതിഥി തൊഴിലാളികൾ ബുധനാഴ്ച രാവിലെ സംഘടിച്ചെത്തിയത്. സന്നദ്ധ പ്രവർത്തരുടെ ശ്രദ്ധയിൽ പെട്ടാൽ ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ തെരുവിൽ ഇറങ്ങിയത്. ഇവർക്ക് പുതുക്കാട് പോലീസ് സഹായമെത്തിച്ചു.

ക്യാമ്പ് പരിശോധിച്ചപ്പോൾ ആവശ്യ സാധനങ്ങൾ കുറവാണെന്ന് ബോധ്യപ്പെട്ട പോലീസ് അരി എത്തിച്ച് നൽകുകയും, കരാറുകാരനെ വിളിച്ചു വരുത്തി ലോക്ക് ഡൗൺ കഴിയുന്നത് വരെ ഭക്ഷണം നൽകാൻ നിർദേശവും നൽകി. ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നത് തെറ്റാണെന്നും, ഭക്ഷണം തീർന്നാൽ അധികൃതരെ വിളിച്ച് അറിയിക്കുകയാണ് വേണ്ടതെന്നും ഇനി ഇത്തരത്തിലുള്ള പ്രവൃത്തി ഉണ്ടായാൽ നടപടി എടുക്കുമെന്നും പോലീസ് പറഞ്ഞു.