ജില്ലയിലേക്ക് ആവശ്യത്തിന് വെള്ളമെത്തിക്കാനായി കഴിഞ്ഞ പതിനഞ്ചു ദിവസമായി തുറന്നു കിടന്ന വാഴാനി ഡാമിന്റെ ഷട്ടറുകൾ താഴ്ത്തി. ഇനി ഡാമിൽ അവശേഷിക്കുന്നത് 4.40 ദശ ലക്ഷം ഘനമീറ്റർ വെള്ളമാണ്. ഇത്തവണ കനാലിലും ബ്രാഞ്ച് കനാലുകളിലും വെള്ളമെത്തിക്കാൻ സാധിച്ചിട്ടുണ്ട്. വടക്കാഞ്ചരി പുഴയിലൂടെ തുറന്നുവിട്ട വെള്ളം പാറന്നൂർ ചിറ വരെയാണ് എത്തിയത്. 20 ചിറകളിലും അനുബന്ധ കൈവഴികളിലും വെള്ളം സംഭരിച്ചു വെക്കാനും ഇതു വഴി സാധിച്ചു. ഡാമിൽ ശേഷിക്കുന്ന വെള്ളം നിലനിർത്തിക്കൊണ്ട് രണ്ട് ദശലക്ഷം ലിറ്റർ വെള്ളം വേനൽക്കാലത്ത് ഭാഗികമായി പുഴയിലൂടെയും കനാലിലൂടെയും കടത്തി വി ടും.