പ്രവാസികൾക്കുള്ള ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നു…

കോവിഡ് രോഗബാധയുടെ പാശ്ചാത്തലത്തിൽ പ്രവാസികൾ തിരിച്ചെത്തിയാൽ ഇവരെ ക്വാറന്റൈനിൽ പാർപ്പിക്കാൻ ഉള്ള സൗകര്യങ്ങൾ തീരദേശത്ത് പൂർത്തിയാവുന്നു. കയ്പമംഗലം നിയോജക മണ്ഡലത്തിൽ ഇതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇവിടെയുള്ള 7 പഞ്ചായത്തുകളിലും ഒരുക്കങ്ങൾ പൂർത്തീകരിച്ചു. സ്കൂൾ, കോളേജ്, ഹോസ്റ്റൽ, ഫ്ളാറ്റുകൾ, അറബിക് കോളേജുകൾ എന്നിവയുൾപ്പെടെ ഇരുപതോളം സ്ഥാപനങ്ങൾ സമ്മതപത്രം കൈമാറി. ഇൗ കെട്ടിടങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്. 1200 പേർക്കുള്ള സൗകര്യമാണ് നിലവിൽ ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. കൂടുതൽ ആളുകൾ തിരിച്ചെത്തിയാൽ വീടുകളും ഫ്ളാറ്റുകളും വിട്ടു നൽകാൻ തയ്യാറായി ആളുകൾ മുന്നോട്ട് വന്നിട്ടുണ്ട് എന്ന് എംഎൽഎ ഇ.ടി ടൈസൺ പറഞ്ഞു.