ബസും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ പാടത്തേക്ക് മറി ഞ്ഞു..

ആലപ്പാട് പള്ളിപ്പുറം റോഡിൽ കന്നുകാലിച്ചാലിന് സമീപം ആണ് അപകടം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനേ തുടർന്ന് പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാൻ ബ്രേക്ക് ചെയ്യുകയും ഏറ്റവും പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിനു പിറകിലും തൊട്ടടുത്ത മരത്തിലുമിടിച്ചു നിൽക്കുകയു മായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ താഴ്ചയുള്ള പാടത്തേക്ക് മ റിഞ്ഞു. . ആർക്കും ഗുരു തരമായ പരിക്കുകളില്ല. ബസിനും കാറിനും പിക്കപ്പ് വാനിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

Kalyan thrissur vartha