കോവിഡ് 19: കൂടൽമാണിക്യം ക്ഷേത്രോത്സവം മാറ്റിവെച്ചു..

കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടിയതിനാൽ കൂടൽമാണിക്യം ക്ഷേത്രോത്സവം മാറ്റിവെക്കാൻ തീരുമാനമായി.ദേവസ്വം ഭരണസമിതി യോഗം ആണ് ഇക്കാര്യം തീരുമാനിച്ചത്.മെയ് നാലിന് കൊടിയേറി 14 ന് ആറാട്ടോടെയാണ് സാധാരണ ഉത്സവം സമാപിക്കുന്നത്.ഇതിന് അഞ്ച് ദിവസം മുമ്പ് ക്ഷേത്രത്തിൽ ചടങ്ങുകൾ ആരംഭിക്കേണ്ടതുണ്ട്.ഇതൊന്നും നടത്താൻ കഴിയാത്തതിനാൽ ആണ് ഇൗ തീരുമാനത്തിൽ എത്തിയതെന്ന് തന്ത്രി പ്രതിനിധി എൻ പി പി നമ്പൂതിരിപ്പാട് പറഞ്ഞു.അനുകൂലമായ സമയവും സാഹചര്യവും വരുമ്പോൾ ചടങ്ങുകളോടെ ഉത്സവം നടത്താനും യോഗം തീരുമാനിച്ചു.