തൃശ്ശൂർ- വലപ്പാട് 20 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. വലപ്പാട് വട്ടപ്പരത്തിയില്‍ വര്‍ക്ക് ഷോപ്പിന്റെ മറവില്‍ വിദേശ മദ്യ വില്‍പ്പന നടത്തിയ യുവാവിനെ വാടാനപ്പള്ളി എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 20 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. വട്ടപ്പരത്തി സ്വദേശി കണക്കാട് വീട്ടില്‍ തപനാണ് അറസ്റ്റിലായത്.