ചാഴൂർ വപ്പുഴയിൽ മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു. ചാഴൂർ ചോമാട്ടിൽ പരേതനായ പ്രേമരാജൻ്റെ ഭാര്യയും മുൻ പഞ്ചായത്തംഗവുമായ ബിന്ദു(51) വിനാണ് വെ ട്ടേറ്റത്. തലയ്ക്കും കൈക്കും വെ ട്ടേറ്റ ഇവരെ ഗുരുതരാ വസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകൻ പ്രബിൻ രാജിനെ (29) അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി 10.30 യോടെയാണ് സംഭവം. അമ്മ വഴക്ക് പറഞ്ഞതാണ് ആക്ര മണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.