
അന്തിക്കാട്: മുറ്റിച്ചൂർ വെടിക്കുളം കോളനിയിൽ വീടുകയറി ദമ്പതികളെ ആക്ര മിച്ച കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മുറ്റിച്ചൂര്‍ പണിക്കവീട്ടില്‍ ഷിഹാബ് (28), കോന്നാടത്ത് വിഷ്ണു (24), വെടിക്കുളം കാഞ്ഞിരത്തിങ്കല്‍ ഹിരത്ത് (22), മുറ്റിച്ചൂര്‍ വള്ളൂ വീട്ടില്‍ അഖില്‍ (25) എന്നിവരെയാണ് പിടികൂടിയത്. കോളനിയിലെ തയ്യില്‍ സനല്‍ (34), ഭാര്യ ആര്യ ലക്ഷ്മി എന്നിവരെ ആക്രമി ച്ചെന്നാണു കേസ്.