മികച്ച കർഷകരെ കണ്ടെത്താനൊരുങ്ങിവി.കെ മോഹനൻ സ്മാരക കാർഷിക സംസ്‌കൃതി

ലോക്ക് ഡൗൺ കാലത്ത് മികച്ച കർഷകരെ കണ്ടെത്താനൊരുങ്ങുകയാണ് വി.കെ മോഹനൻ സ്മാരക കാർഷിക സംസ്‌കൃതി.മികച്ച കർഷകൻ, കർഷക, യുവകർഷകൻ, യുവകർഷക, കുട്ടി കർഷകൻ എന്നിങ്ങനെയാണ് മത്സരം. വി.കെ മോഹനൻ സ്മാരക കാർഷിക സംസ്‌കൃതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മികച്ച രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നവരെ കണ്ടെത്തുന്നത്.

മെയ് മാസം മൂന്നിനും പത്തിനും ഇടയിൽ കൃഷിയുടെ ചിത്രവും അതേക്കുറിച്ചുള്ള വിവരണവും കർഷകന്റെ മേൽവിലാസവും സഹിതം 7559805955 എന്ന വാട്സ് ആപ്പ് നമ്പറിൽ അയച്ചു നൽകണം. ഇവയിൽ നിന്നും തിരഞ്ഞെടുക്കുന്ന ആളുകളുടെ കൃഷിസ്ഥലം നേരിട്ട് പുരസ്കാര നിർണയ സമിതി കണ്ട് വിലയിരുത്തിയാണ് വിജയികളെ തിരഞ്ഞെടുക്കുക. ജീവിതം മുഴുവൻ ജൈവ കൃഷി ചെയ്ത് പുതിയ മാതൃക കാണിച്ച കർഷകനും പൊതു പ്രവർത്തകനുമായ വി കെ മോഹനന്റെ സ്മരണക്കായാണ് വി.കെ മോഹനൻ സ്മാരക കാർഷിക സംസ്‌കൃതി സ്ഥാപിച്ചത്.