പാട്ടും വരയും നിറയുന്ന വില്ലടം സ്കൂൾ ക്യാമ്പ്…

പാട്ടും വരയും കൊണ്ട് ക്യാമ്പിനെ കലാസമ്പന്നമാക്കി ഏറെ കൗതുമുണർത്തുകയാണ് വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വില്ലടം സ്കൂളിലെ കോവിഡ് – 19 ക്യാമ്പ് അന്തേവാസികൾ .
പാലക്കാട് സ്വദേശിയായ സ്വാമിനാഥനും ഒറ്റപ്പാലം സ്വദേശിയായ ഉണ്ണികൃഷ്ണനുമാണ് ക്ളാസ്സ് റൂമിലെ ബ്ളാക് ബോർഡിൽ ആശ്ചര്യം തുളുമ്പുന്ന വരകളോടെ ദിവസവും ഏവരുടേയും ശ്രദ്ധയാകർഷിക്കുന്നത് .
ഇവർ ഗുരുവായൂരിലെ ഹോട്ടൽ തൊഴിലാളികളാണ്

. മെഡിക്കൽ കോളേജിൽ നിന്നാണ് ഇവർ ക്യാമ്പിലെത്തിയത്.
15,000 പാട്ടുകൾ ഹൃദ്യസ്ഥമാക്കിയ വേറിട്ട ഗായകനായ മുഹമ്മദ് ഗസ്നിയും അന്തേവാസികളുടെ വിരസതയകറ്റുന്ന മറ്റൊരു താരമാണ് .ചുമട്ടുതൊഴിലാളിയായ മുഹമ്മദ് ഗസ്നി പണിക്കിടയിൽ വാഹനത്തിൽ നിന്നും വീണ് കാലിൽ പരിക്കുപറ്റി സ്വദേശമായ വയനാട്ടിലേക്ക് തിരിച്ചുപോകാനാകാതെയാണ് വില്ലടം ക്യാമ്പിലെത്തിയത്.