തൃശ്ശൂർ സ്വദേശി യു എ ഇയിൽ കുഴഞ്ഞു വീണു മരിച്ചു

thrissur vartha

ദുബായ്: തൃശ്ശൂർ സ്വദേശി യു എ ഇയിൽ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ മതിലകം കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ (34) ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് ഇന്നലെ രാവിലെ പോകുംവഴിയാണ് മരണം സംഭവിച്ചത്.

Kalyan thrissur varthaകനേഡിയൻ കമ്പനിയിലെ ജീവനക്കാരനായിരുന്ന അജ്മൽ രണ്ടു മാസം മുൻപാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ. മകൻ: ഇർഫാൻ. കബറടക്കം ഇന്ന് 10 ന് പ്രാണിയാട് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ നടന്നു.