തൃശൂർ പൂരം ഇത്തവണയില്ല: താന്ത്രിക ചടങ്ങുകൾ മാത്രം ക്ഷേത്രത്തിനുള്ളിൽ നടക്കും…

ലോക്ക് ഡൗൺ നീട്ടിയതിനാൽ തൃശൂർ പൂരം ഇത്തവണ ഉണ്ടാകില്ല.മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പൂരത്തിന്റെ താന്ത്രിക ചടങ്ങുകൾ ക്ഷേത്രത്തിന് അകത്ത് 5 പേരുടെ സാന്നിധ്യത്തിൽ നടത്താൻ തീരുമാനമായത്. കൊടിയേറ്റം ഉൾപ്പെടെയുള്ള ചടങ്ങുകളും ഇത്തവണ ഉണ്ടാകില്ല. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രത്തിൽ നിന്നുമുള്ള ദേവസ്വം ബോർഡ് അംഗങ്ങളും, ഘടക ക്ഷേത്രങ്ങളിലെ പ്രതിനിധികളും പങ്കെടുത്ത യോഗം ഐക്യകണ്ഠേനയാണ് പൂരം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്.