ഡൽഹിയിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ മലയാളികളെ വീടുകളിൽ എത്തിച്ചു

ഡൽഹിയിൽ 20 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ മലയാളികളെ ബസ് മാർഗ്ഗം കേരളത്തിലെത്തിച്ചു. ഇറ്റലിയിൽ നിന്നും വന്ന 45 മലയാളികളെയാണ് കേരളത്തിൽ എത്തിച്ചത്. തൃശൂർ ജില്ലക്കാരായ 9 പേർ സംഘത്തിൽ ഉണ്ടായിരുന്നു.വാളയാർചുരം വഴിയാണിവർ കേരളത്തിലേക്ക് വന്നത്. മണ്ണുത്തിയിലെത്തിയ ഇവരെ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ആരോഗ്യപരിശോധനയ്ക്ക് ശേഷം വീടുകളിലേക്ക് മാറ്റി. ടെമ്പോ ട്രാവലറിലും ആംബുലൻസുകളിലുമായാണ് ഇവരെ വീടുകളിലെത്തിച്ചത്. 28 ദിവസം ഇവർ വീടുകളിലും ഹോം ക്വാറന്റൈയിനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ്‌ നിർദ്ദേശം നൽകി.വിവിധ ജില്ലകളിലുളളവരെ അതത് ജില്ലകളിലെ ആരോഗ്യപ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് വീടുകളിലെത്തിച്ചത്.