വരയുടെ വസന്തകാലം തീർത്ത് ഡാവിഞ്ചി സുരേഷ്

ലോക്ക് ഡൗൺ കാലം വര കൊണ്ടൊരു വസന്തകാലമാക്കി മാറ്റാനാണ് കേരളത്തിന്റെ പ്രിയ കലാകാരൻ ഡാവിഞ്ചി സുരേഷ് തീരുമാനിച്ചത്.അദ്ദേഹം വരയുടെ ഇരുപത്തിരണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ് ഇന്ന്. ഇരുപത്തിയൊന്നാം ദിവസത്തെ വര പ്രവാസികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം സമർപ്പിച്ചത്. ‘ആശങ്കകളോടെ ദിനങ്ങളെണ്ണിക്കഴിയുന്നവരാണ്‌ നമ്മളെങ്കിലും ലോകത്തിന്റെ ഏതു കോണിൽ നോക്കിയും ആത്മവിശ്വാസത്തോടെ പറയാം ഈ നാട്ടിൽ നമ്മൾ സുരക്ഷിതരാണെന്ന്,ആ സുരക്ഷിതത്വമാണ് ഇനി അവർക്കും വേണ്ടത് ‘ എന്ന വാക്കുകളോടെയാണ് ഡാവിഞ്ചി സുരേഷ് ഇൗ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഇരുപത്തിരണ്ടാം ദിവസത്തെ വര ദൈവത്തിന്റെ സ്വന്തം നാട് എന്ന് രേഖപ്പെടുത്തി കേരളത്തിന്റെ ഭൂപടം സ്വന്തം ടീ ഷർട്ടിൽ പ്രിന്റ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലിട്ട പ്രസിദ്ധ അമേരിക്കൻ ബ്ലോഗർ നിക്കോളായ് തോമസ് ചുക് ന്റെയാണ്.മഹാമാരിക്കെതിരായ കേരളത്തിന്റെ പോരാട്ടങ്ങൾ ആണ് മിക്ക ദിവസങ്ങളിലെയും വരകളിൽ നിറയുന്നത്. 21 ദിവസത്തെ ലോക്ക് .ഡൗൺ കാലത്തിന്റെ ആദ്യ ദിനം മുതൽ വര ആരംഭിച്ച ഡാവിഞ്ചി സുരേഷ് ലോക്ക് ഡൗൺ നീട്ടിയതോടെ വര തുടരാൻ തന്നെ തീരുമാനിച്ചു