ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി…

ഇന്ത്യയിൽ ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിയ്ക്കവേ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് കോവിഡിനെതിരായ പോരാട്ടം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും കൃത്യ സമയത്ത് തന്നെ നമുക്ക് ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ സാധിച്ചെന്നും അതിനാൽ രോഗ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതൽ ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണങ്ങൾ ആവും രാജ്യത്ത് നടപ്പാക്കുക.