പോലീസ് സ്റ്റേഷനിൽ മാസ്ക് വിതരണം ചെയ്ത് നമ്മൾ ചാരിറ്റി ട്രസ്റ്റ്….

ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാസ്ക് വിതരണം ചെയ്തു മാതൃകയാവുകയാണ് നമ്മൾ ചാരിറ്റി ട്രസ്റ്റ്.നമ്മൾ ചാരിറ്റി ട്രസ്റ്റ് പ്രവർത്തകർ സ്വന്തമായി നിർമ്മിച്ച മാസ്ക്കുകളാണ് വിതരണം ചെയ്തത്. ചാവക്കാട് എസ്.ഐ കെ.പി ആനന്ദിന് മാസ്ക് നൽകിക്കൊണ്ട് ട്രസ്റ്റ് പ്രസിഡൻറ് അബ്ദുൽ മനാഫ് എ.എച്ച് വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ്‌ രക്ഷാധികാരി നളിനാക്ഷൻ ഇരട്ടപ്പുഴ ചടങ്ങിൽ പങ്കെടുത്തു.