തൃശൂരിൽ യുവതിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം..യുവാവ് പിടിയിൽ..

തൃശൂർ എംജി റോഡിൽ യുവതിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. തൃശൂർ എം.ജി റോഡിൽ നടുവിലാലിന് സമീപമുള്ള ഹോട്ടലിലാണ് സംഭവം. ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ കൈയിൽ കരുതിയിരുന്ന ഷേവിങ് കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു.

Kalyan thrissur vartha

യുവതി നിലവിളിച്ചതോടെ സമീപത്തുള്ളവർ ഓടിയെത്തി ഇയാളെ കീഴ്പ്പെടുത്തി. പ്രണയ നൈരാശ്യമാണ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പറയുന്നത്. യുവതിയെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇയാൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വൈകീട്ട് ആറോടെയാണ് സംഭവം നടന്നത്. ഇരുവരും തമ്മിൽ ഏറെക്കാലമായി അടുപ്പമുണ്ടായിരുന്നതായും സമീപകാലത്ത് യുവതിയെ കാണാറില്ലാത്തതിനാൽ തൃശൂരിലെത്തി കാണുകയായിരുന്നു. സംസാരിച്ചു കൊണ്ടിരിക്കെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.