അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ നാളെ മുതൽ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല..

ജില്ലയിൽ നാളെ (സെപ്റ്റംബർ 1) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും ചാലക്കുടി മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ നാളെ മുതൽ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അതുപോലെ ജില്ലയിലെ മലയോര മേഖലയിലേക്ക് വൈകിട്ട് ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയുള്ള രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്.

Kalyan thrissur vartha