ആധാർ കാർഡ് നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർ സെപ്റ്റംബർ അഞ്ചിനകം അക്ഷയ സെന്റർ, സപ്ലൈ ഓഫീസുകൾ, റേഷൻ കടകൾ എന്നിവ മുഖേന ആധാർ ലിങ്ക് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. റേഷൻ കാർഡിൽ ഉൾപ്പെട്ട മരണപ്പെട്ടവരുടെ പേരുകൾ അക്ഷയ സെന്റർ വഴി ഓൺലൈൻ അപേക്ഷ നൽകി നീക്കം ചെയ്യേണ്ടതാണ്.