കോണിപ്പടിയില്‍ നിന്നും വീണ് രണ്ട് വയസുകാരന്‍ മരിച്ചു..

തൃശൂര്‍: വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് രണ്ട് വയസുകാരന്‍ മരിച്ചു. പൂച്ചട്ടി ശിവഗിരി നഗറിലെ അയനിക്കുന്നന്‍ വീട്ടില്‍ പ്രതീഷ് – വിനീത ദമ്പതികളുടെ മകന്‍ ശ്രീദേവന്‍ (2) ആണ് മരിച്ചത്. വീടിന്‍റെ ഒന്നാം നിലയിലെ കോണിപ്പടിയില്‍ നിന്നും താഴേക്ക് വീണായിരുന്നു അപകടമുണ്ടായത്. ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി.

Kalyan thrissur vartha