കോവിഡ് 19 രോഗ ബാധിതരുടെ സാമ്പിളുകൾ സുരക്ഷിതമായി എടുക്കുന്നതിനുള്ള വാക് ഇൻ സാമ്പിൾ കിയോസ്ക് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സ്ഥാപിക്കും. യൂണിവേഴ്സൽ മെഡിക്കൽ ട്രാൻസ്ഫറും, ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായാണ് ഇത് ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുക. ഇതുവഴി 2 മിനിറ്റ് കൊണ്ട് സാമ്പിൾ ശേഖരിക്കാനാവും. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ദ ഡോക്ടർമാരുടെ സംഘമാണ് വിസ്ക് രൂപകല്പന ചെയ്തത്.ദക്ഷിണ കൊറിയയിൽ സാമ്പിൾ ശേഖരണത്തിന് ഉപയോഗിച്ചത് ഇൗ മാതൃകയാണ്. താൽകാലിമായി സ്ഥാപിച്ച് പരമാവധി സാമ്പിളുകൾ ശേഖരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ മേന്മ.