മൂന്നു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു..

ഇന്ന് സംസ്ഥാനത്ത് മൂന്നു പേർക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ ജില്ലയിൽ രണ്ടു പേർക്കും പാലക്കാട്ട് ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്തു നിന്നു വന്നതാണ്.മറ്റു രണ്ടുപേർക്ക് സമ്പർക്കത്തിൽ കൂടെയാണ് അസുഖം ബാധിച്ചത്. 19 പേർക്ക് പരിശോധനാഫലം നെഗറ്റീവായി.