
14 വയസുകാരനെ പ്രകൃതി വിരുദ്ധ പീ ഡനത്തിനിരയാക്കിയ കേസിൽ മുൻ പള്ളി ഇമാമിനെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫി ( 52 ) നെയാണ് റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാൾ അന്തിക്കാട് മുസ്‌ലിം ജുമാ അത്ത് പള്ളിയിലെ മുൻ ഇമാമും, മദ്രസ്സ അധ്യാപകനുമായിരുന്നു.