പുന്നയൂർക്കുളത്ത് വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്തു…

police-case-thrissur

പുന്നയൂർക്കുളം: വടക്കേക്കാട് വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്തു. പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നാണ് പ്ളസ്ടു വിദ്യാർഥിനിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയത്. കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ കഞ്ചാവ് വിൽപ്പനക്ക് പോലീസ് പിടിയിലായിരുന്നു.

Kalyan thrissur vartha

രണ്ട് മാസം മുമ്പ് വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയിലെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ അധ്യാപികയോട് കുട്ടി വെളിപ്പെടുത്തുകയായിരുന്നു. പലതവണയായി പീഡനത്തിനിരയായ തായി കുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പൊന്നാനി സ്വദേശി ഷാഫി ആണ് അറസ്റ്റിലായത്. രണ്ട് പേർക്കായി അന്വേഷണം തുടങ്ങിയതായി വടക്കേകാട് പോലീസ് അറിയിച്ചു.